ചാവക്കാട്:തിരുവത്ര ഗ്രാമക്കുളം ശ്രീകാർത്യായനി ഭഗവതി മഹാബ്രഹ്മരക്ഷസ് ക്ഷേത്രത്തിലെ മഹോത്സവം ഭക്തിസാന്ദ്രമായി. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ചടങ്ങുകൾ മാത്രമാണ് നടത്തിയത്. രാവിലെ ആറിന് പള്ളിയുണർത്തൽ, ശുദ്ധി, തുടർന്ന് കീഴ്ക്കാവിൽ നവകം, പഞ്ചഗവ്യം എന്നിവ നടന്നു.
ക്ഷേത്രം തന്ത്രി വെള്ളത്തിട്ട് കിഴക്കേടത്ത് മന വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. കാഴ്ചശീവേലിയും ഗജവീരന്റെ അകമ്പടിയോടെ പുറത്തേക്ക് തിടമ്പ് എഴുന്നള്ളിപ്പും ഉണ്ടായിരുന്നു. തുടർന്ന് രാത്രി ആറാട്ട്, കൊടിയിറക്ക്, അത്താഴപൂജ ശ്രീഭൂതബലി, ഇരുകരകളിൽ നിന്നും താലം വരവ് എന്നിവയുണ്ടായി. മഹാഗുരുതിയോടെ ഉത്സവം സമാപിച്ചു.
ക്ഷേത്രം മേൽശാന്തി പുതുമന രാധാകൃഷ്ണൻ, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് വെങ്കളത്ത് സുനിൽകുമാർ, രക്ഷാധികാരി കെ.കെ. പ്രകാശൻ,ട്രഷറർ കൂർക്കപറമ്പിൽ ശശീധരൻ, വൈസ് പ്രസിഡന്റ് സുമേഷ് തേർളി, മറ്റ് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ മഹോത്സവ പരിപാടിക്ക് നേതൃത്വം നൽകി.