gvr

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തിന് മുന്നോടിയായുള്ള സഹസ്ര കലശച്ചടങ്ങുകൾ നാളെ ആരംഭിക്കും. നാളെ ദീപാരാധനയ്ക്ക് ശേഷം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കൂറയും പവിത്രവും നൽകി കലശച്ചടങ്ങുകളുടെ ആചാര്യനായി നിയോഗിക്കുന്ന ആചാര്യവരണച്ചടങ്ങ് നടക്കും.

തുടർന്ന് മുളയറയിൽ കലശത്തിന്റെ മുളയിടൽ ചടങ്ങ് നടക്കും. എട്ട് ദിവസത്തെ കലശച്ചടങ്ങുകളിൽ ശുദ്ധികർമ്മങ്ങൾ, ഹോമങ്ങൾ, കലശാഭിഷേകം എന്നിവ നടക്കും. 12ന് തത്വകലശാഭിഷേകവും 13 ന് ആയിരംകുടം കലശം, ബ്രഹ്മകലശാഭിഷേകം എന്നിവയും നടക്കും.

ക്ഷേത്രോത്സവത്തിന് ആരംഭം കുറിച്ച് നടക്കുന്ന ആനയോട്ടം 14 ന് വൈകിട്ട് മൂന്നിന് നടക്കും. രാത്രി 9ന് ക്ഷേത്രം തന്ത്രി പത്ത് നാൾ നീണ്ടു നിൽക്കുന്ന ഉത്സവത്തിന് കൊടിയേറ്റും. 23 ന് ആറാട്ട് ചടങ്ങുകൾക്ക് ശേഷം കൊടിയിറങ്ങുന്നതോടെയാണ് ഉത്സവം സമാപിക്കുക. കൊവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ അന്നദാനവും കലാപരിപാടികളും ഒഴിവാക്കി ഉത്സവം ചടങ്ങ് മാത്രമായി നടത്താനാണ് ദേവസ്വം തീരുമാനം. ആനയോട്ടത്തിന് ഇത്തവണ മൂന്ന് ആനകളെ മാത്രമാകും പങ്കെടുപ്പിക്കുക. പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ നടക്കുന്ന ഗ്രാമപ്രദക്ഷിണത്തിന് പറ വെയ്ക്കുന്നതിനും ഭക്തരെ അനുവദിക്കില്ല.

ആ​ന​ത്താ​വ​ള​ത്തിൽ കൊ​മ്പ​ൻ​ ​ഇ​ട​ഞ്ഞു

ഗു​രു​വാ​യൂ​ർ​ ​:​ ​ഗു​രു​വാ​യൂ​ർ​ ​ആ​ന​ത്താ​വ​ള​ത്തി​ൽ​ ​കൊ​മ്പ​ൻ​ ​ഇ​ട​ഞ്ഞു.​ ​ദേ​വ​സ്വ​ത്തി​ലെ​ ​കൊ​മ്പ​ൻ​ ​ഗോ​കു​ലാ​ണ് ​ഇ​ന്ന​ലെ​ ​ഉ​ച്ച​ക​ഴി​ഞ്ഞ് ​ഇ​ട​ഞ്ഞോ​ടി​യ​ത്.​ ​വെ​ള്ളം​ ​കൊ​ടു​ക്കാ​നാ​യി​ ​കെ​ട്ടു​ത​റി​യി​ൽ​ ​നി​ന്നും​ ​അ​ഴി​ച്ച​പ്പോ​ൾ​ ​അ​നു​സ​ര​ണ​ക്കേ​ട് ​കാ​ണി​ച്ച​ ​കൊ​മ്പ​ൻ​ ​ആ​ന​ത്താ​വ​ള​ത്തി​ന് ​പു​റ​ത്തേ​യ്ക്ക് ​ഓ​ടു​ക​യാ​യി​രു​ന്നു.​ ​റോ​ഡി​ലേ​യ്ക്ക് ​ഇ​റ​ങ്ങി​യ​ ​കൊ​മ്പ​നെ​ ​ഉ​ട​ൻ​ ​പാ​പ്പാ​ന്മാ​ർ​ ​ചേ​ർ​ന്ന് ​ത​ള​ച്ച് ​തി​രി​കെ​ ​ആ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ചു.