വലപ്പാട്: ജില്ലാ ശരീര സൗന്ദര്യ മത്സരം വലപ്പാട് ലത കൺവെൻഷൻ ഹാളിൽ നടന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ സ്പാർട്ടൺ ജിംനേഷ്യം ഉണ്ണിക്കണ്ണൻ സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. ജൂനിയർ വിഭാഗത്തിൽ ഫോർച്യൂൺ ഫിറ്റ്‌നസ് സെന്ററിലെ ആൽഫ്രഡ് ഒന്നാം സ്ഥാനം നേടി. സീനിയർ വിഭാഗത്തിൽ ഫോർച്യൂൺ ഫിറ്റ്‌നസ് സെന്ററിലെ ശരത് ഒന്നാം സ്ഥാനം നേടി. ഓവറോൾ ചാമ്പ്യൻഷിപ്പ് ഫോർച്യൂൺ ഫിറ്റ്‌നസ് സെന്ററിനാണ്. ജില്ലാ അസോസിയേഷൻ പ്രസിഡന്റ് സുഭാഷ് ഞാറ്റുവെട്ടി, സെക്രട്ടറി ഷൈൻ ജോൺസൺ, ട്രഷറർ കെ.ജെ. സജി, അഖിലേന്ത്യാ ബോഡി ബിൽഡേഴ്‌സ് ഫെഡറേഷൻ പ്രിസിഡന്റ് പി.വി. പോളി, സംസ്ഥാന അസോസിയേഷൻ സെക്രട്ടറി എം.കെ. കൃഷ്ണകുമാർ, സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മിട്ടി, എ.പി. ജോഷി, ടി.ടി. ജയിംസ് എന്നിവർ പങ്കെടുത്തു.