1
പൊയ്യ പഞ്ചായത്തിലെ പൂപ്പത്തി എരട്ടപ്പടി പുതുപ്പനം പാടത്ത് ഇറക്കിയ നെൽക്കൃഷിയുടെ കൊയ്ത്ത് മഹോത്സവം അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

മാള: വരുംവർഷങ്ങളിൽ മുഴുവൻ തരിശുനിലങ്ങളും കൃഷിയിറക്കാൻ നടപടി സ്വീകരിക്കുമെന്ന് അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ പറഞ്ഞു. പൊയ്യ പഞ്ചായത്തിലെ പൂപ്പത്തി എരട്ടപ്പടി പുതുപ്പനം പാടത്ത് ഇറക്കിയ നെൽക്കൃഷിയുടെ കൊയ്ത്ത് മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ.

പുതുപ്പനം പാടത്തെ തരിശായി കിടന്നിരുന്ന അഞ്ച് ഏക്കറോളം പാടത്താണ് കൃഷിയിറക്കിയത്. പൊയ്യ പഞ്ചായത്ത് പത്താം വാർഡ് കുടുംബശ്രീ അംഗങ്ങളുടെ നിറവ് സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിലാണ് ഞാറ് നട്ട് കൃഷി ഇറക്കിയിരുന്നത്. പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രേഖ ഷാന്റി ജോസഫ്, വാർഡ് മെമ്പർമാരായ രാജേഷ് മോഹൻ, വർഗ്ഗീസ് കാഞ്ഞൂത്തറ, എ.എ ഹക്കിം, സരോജ വേണു എന്നിവർ സംസാരിച്ചു.