elle-krishi
കൃഷിവകുപ്പ് ലൊക്കേഷൻ സ്‌പെസിഫിക് ക്രോപ്‌സ് കൾട്ടിവേഷൻ പദ്ധതി പ്രകാരം തളിക്കുളം പഞ്ചായത്തിൽ ആരംഭിച്ച എള്ള് കൃഷിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന്.

തളിക്കുളം: കൃഷിവകുപ്പ് ലൊക്കേഷൻ സ്‌പെസിഫിക് ക്രോപ്‌സ് കൾട്ടിവേഷൻ പദ്ധതി പ്രകാരം തളിക്കുളം പഞ്ചായത്തിൽ എള്ള് കൃഷി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ. അനിത ടീച്ചർ അദ്ധ്യക്ഷയായി. കൃഷി ഓഫീസർ ടി. ഗ്രേസി പദ്ധതി വിശദീകരണം നടത്തി. ഒന്നര ഏക്കറിൽ കൃഷി ചെയ്യുന്ന കർഷകന് 6,000 രൂപ സബ്‌സിഡിയായി ലഭിക്കും. രണ്ട് മാസമാണ് എള്ളിന്റെ വളർച്ചാ കാലാവധി. 60 ദിവസം കൊണ്ട് വിളവെടുക്കാൻ കഴിയും. തേറമ്പിൽ രാജീവിന്റെ സ്ഥലത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത്. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. മെഹബൂബ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബുഷ്ര അബ്ദുൾനാസർ, ബിന്നി അറക്കൽ, മാജി, ബിനു, ആസിയ നൂറ എന്നിവർ പങ്കെടുത്തു.