കൊടുങ്ങല്ലൂർ: പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് കെ. മാധവമേനോന്റെ സ്മാരകമായി ആരംഭിച്ച ആർട്ട് ഗാലറി മുസ്‌രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി പുന:സ്ഥാപിക്കണമെന്ന് ആർട്ടിസ്റ്റ് മാധവമേനോൻ 28 മത് അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു. പുല്ലൂറ്റ് എ.കെ. അയ്യപ്പൻ - സി.വി. സുകുമാരൻ വായനശാലയുടെ നേതൃത്വത്തിൽ നടത്തിയ സമ്മേളനത്തിൽ ബക്കർ മേത്തല മുഖ്യപ്രഭാഷണം നടത്തി. ആർട്ടിസ്റ്റുകളായ പി.എച്ച്. യഹിയ, കുട്ടി കൊടുങ്ങല്ലൂർ, സുധാകരൻ, ഹീര ജോസഫ്, ശ്രീനിവാസൻ, സാനു, മാധവമേനോന്റെ മകൾ പാർവതി, കെ.ആർ. നാരായണൻ എന്നിവർ സംസാരിച്ചു. വായനശാല പ്രസിഡന്റ് എൻ.എ.എം. അഷറഫ് അദ്ധ്യക്ഷനായി. ഓൺലൈനായി നടന്ന പരിപാടിയിൽ ചിത്രകലാരംഗത്തെ ഒട്ടേറെ പേർ സംബന്ധിച്ചു.