
തൃശൂർ: ജില്ലയിൽ കെ.എസ്.എഫ്.ഇ യുടെ പുതിയ ശാഖ ഒല്ലൂരിൽ ഹോളി ഫാമിലി മെഡിക്കൽ സെന്ററിനു സമീപമുള്ള തെക്കേക്കര ബിൽഡിംഗ്സിൽ പ്രവർത്തനമാരംഭിച്ചു. ധനമന്ത്രി അഡ്വ.കെ.എൻ.ബാലഗോപാൽ ഓൺലൈനിൽ ഉദ്ഘാടനം നിർവ്വഹിച്ചു. റവന്യൂ മന്ത്രി കെ.രാജൻ ഓൺലൈനിൽ അദ്ധ്യക്ഷനായി. കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ മുഖ്യാതിഥിയായി. ബി.ജെ.പി ഒല്ലൂർ മണ്ഡലം പ്രസിഡൻ്റ് ലിനി, വ്യാപാരി വ്യവസായി സമിതി ഒല്ലൂർ യൂണിറ്റ് പ്രസിഡന്റ് അഡ്വ. അജിത് ബാബു എന്നിവർ പ്രസംഗിച്ചു. കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ ഭദ്രദീപം കൊളുത്തിയ ശേഷം സ്വാഗതവും മാനേജിംഗ് ഡയറക്ടർ വി.പി സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.