ചാലക്കുടി: മലയോര ഗ്രാമമായ മോതിരക്കണ്ണിയിൽ മാവേലി സ്റ്റോർ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ജെ.ഡി പരിയാരം മേഖലാ കമ്മിറ്റി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നൽകി. മലയോര മേഖലകളിലെ തെങ്ങ് കൃഷി സമ്പൂർണമായി കീടബാധയേറ്റ് ഇല്ലാതാവുകയാണെന്നും കാർഷിക സർവകലാശാല അത് പഠിച്ച് പരിഹാരമാർഗങ്ങൾ കൈകൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡെസ്റ്റിൻ താക്കോൽക്കാരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി, ജിജു കരിപ്പായി, ആനി ജോയ്, കെ.എൽ. ജോസ്, സി.എ. തോമസ്, പി.കെ. മനോജ്, എൻ.സി. ബോബൻ, ഉണ്ണിക്കൃഷ്ണൻ പ്ലാശ്ശേരി, കെ.കെ. അനിൽകുമാർ, ടി.കെ. ഡേവീസ്, പി.എം. ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു.