latha

ലതാ മങ്കേഷ്‌കറുടെ വിയോഗം അറിഞ്ഞപ്പോൾ അമ്മ വേർപിരിഞ്ഞ ദു:ഖമായിരുന്നു എനിക്കുണ്ടായത്. ആ നഷ്ടം ഒരിക്കലും നികത്താനാവില്ല. ആ ദു:ഖവും നികത്താനാവില്ല. ഇതുപോലൊരു ഗായിക ഇനിയുണ്ടാവില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇതുപോലെ കഴിവും പ്രസിദ്ധിയുമുളള ഒരു ഗായികയുമുണ്ടായിട്ടില്ല. ഭാരതത്തിന്റെ ശബ്ദമാണ് ഇല്ലാതായത്. ഭാരതത്തിന്റേത് മാത്രമായ ശബ്ദം എന്നു തന്നെ പറയണം. പുതിയ തലമുറ ഏറെ പഠിക്കാനുള്ള ജീവിതമാണ് ലതാജിയുടേത്.
ലതാജി, ആശാജി, സുശീലാമ്മ, ജാനകിഅമ്മ ഇവരാണ് ഇന്ത്യയുടെ എക്കാലത്തേയും ഗായികമാരായി ഞാൻ കണക്കാക്കുന്നത്. ഒരിക്കൽ ലതാജിയെ കാണാനും പരിചയപ്പെടാനുമുള്ള ഭാഗ്യം കിട്ടി. വർഷങ്ങൾക്ക് മുൻപാണത്. ഗുരുവായൂരപ്പൻ അവരുടെ ആത്മാവിന് നിത്യശാന്തി നൽകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.