
തൃശൂർ: തൃശൂർ താലൂക്ക് പരിധിയിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി താലൂക്ക് വികസനസമിതി യോഗം ഓൺലെനായി ചേർന്നു. താലൂക്ക് പരിധിയിലെ പഞ്ചായത്തുകളിലെ ജലജീവൻ മിഷൻ പദ്ധതി, റോഡ് നവീകരണം, പട്ടയ വിതരണം, റേഷൻ കാർഡ് വിതരണം, റീസർവേ തുടങ്ങിയ പ്രവർത്തനങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു.
മുടിക്കോട് സെന്ററിലെ അടിപ്പാത നിർമ്മാണം, പുത്തൂർ സെന്റർ നവീകരണം, മണ്ണുത്തി പീച്ചി വാഴാനി റോഡ് നിർമ്മാണം തുടങ്ങിയവയുടെ പ്രവർത്തനം വേഗത്തിലാക്കുന്നത് സംബന്ധിച്ച് വിഷയം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപെടുത്താനും യോഗം തീരുമാനിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ജോസഫ്, തൃശൂർ തഹസിൽദാർ ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.