kathirup-kedhram
അരാകുളം ബസ് കാത്തിരിപ്പുകേന്ദ്രം.

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തുള്ള ദേശീയപാത 66ലെ അരാകുളം ബസ് കാത്തിരിപ്പു കേന്ദ്രം അപകടാവസ്ഥയിൽ. ഈ പ്രദേശത്തുള്ളവർ കൊടുങ്ങല്ലൂരിലേക്ക് പോകുന്നതിന് അരാകുളം ബസ് കാത്തിരിപ്പു കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. 40 വർഷത്തിലധികം പഴക്കമുള്ള കേന്ദ്രം ഇപ്പോൾ ജീർണാവസ്ഥയിലാണ്. മുകളിലെ കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് പുല്ല് വളർന്ന നിലയിലാണ്. കോൺക്രീറ്റ് തൂണുകളും വിണ്ടു കീറിയിട്ടുണ്ട്. മഴ പെയ്താൽ ചോർന്ന് ഒലിക്കുന്ന സ്ഥിതിയാണ്. എന്നിട്ടും കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള യാത്രക്കാർ ഇപ്പോഴും ഈ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. എത്രയും പെട്ടെന്ന് കേന്ദ്രം പുതുക്കി നിർമ്മിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.