വടക്കാഞ്ചേരി: പാതിരിക്കോട്ടുകാവ് ഭരണിവേല നാളെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടക്കും. തെക്കുംമുറി, വടക്കുംമുറി, പുതുരുത്തി ദേശക്കാരാണ് വേലാഘോഷത്തിൽ പങ്കെടുക്കുക. ദേവസ്വം പൂരത്തിന് ഊട്ടോളി ഗജേന്ദ്രൻ തിടമ്പേറ്റും. തെക്കുംമുറി വിഭാഗത്തിന് തൊട്ടോളി മഹാദേവൻ തിടമ്പേറ്റും. വടക്കുംമുറി വിഭാഗത്തിന് ജയറാം തിടമ്പേറ്റും. ഘോഷയാത്ര ഒഴിവാക്കി. പഞ്ചവാദ്യവും സോപാന സംഗീതവും അരങ്ങേറും.