 
കുന്നംകുളം: പഴഞ്ഞി അരുവായി പാടത്തിന് സമീപം റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും റോഡരികിലും കാനയിലും തള്ളിയിട്ടുണ്ട്. പുനർജനി ശുദ്ധജല പദ്ധതിയുടെ മോട്ടോർപുരയ്ക്ക് സമീപം ദിവസങ്ങൾക്കുമുമ്പ് മാലിന്യങ്ങൾ തള്ളിയിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇവ നീക്കം ചെയ്ത് ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന ബോർഡും സ്ഥാപിച്ചു. എന്നാൽ ഇവിടെ ഇപ്പോഴും മാലിന്യം തള്ളുന്നത് തുടരുകയാണ്. രാത്രിയിലാണ് മാലിന്യം തള്ളുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കോൺക്രീറ്റ് മിക്‌സിംഗ് അവശിഷ്ടങ്ങളും റോഡരികിൽ തള്ളിയിട്ടുണ്ട്. മേഖലയിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം