അഞ്ചേരി: അഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകരഭരണി വേല മഹോത്സവം ഈ മാസം എട്ടിന് ആഘോഷിക്കും. ക്ഷേത്ര നടയ്ക്കൽ പറ വയ്ക്കുന്നതിനുള്ള പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടായിരിക്കും ചടങ്ങുകൾ നടത്തുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.