fire

തൃശൂർ: നഗരത്തിലെ പട്ടാളം മാർക്കറ്റിൽ വൻ തീപ്പിടുത്തം. മാർക്കറ്റിന് പുറകിലെ മാലിന്യങ്ങൾക്കാണ് തീ പടർന്നത്. മാലിന്യങ്ങൾ ഓയിലും ഡീസലുമടക്കം കലർന്നതായതിനാൽ അതിവേഗത്തിൽ തീ കത്തിപ്പടരുകയായിരുന്നു. മാലിന്യങ്ങളിൽ പ്ലാസ്റ്റിക്കും ടയറുകളും അടക്കമുള്ളവയുണ്ടായിരുന്നത് തീയും പുകയുമുയരാൻ ഇടയാക്കി. ഇത് നഗരത്തെ ഏറെ പരിഭ്രാന്തിയിലാക്കി. തൃശൂർ അഗ്‌നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തി രണ്ട് മണിക്കൂറോളമെടുത്താണ് തീ അണച്ചത്. പൊലീസും സ്ഥലത്തെത്തിയിരുന്നു. ഏറെ തിരക്ക് ഉണ്ടാകാറുള്ള പട്ടാളം മാർക്കറ്റിൽ ഞായറാഴ്ചയായിരുന്നതിനാൽ ആൾത്തിരക്ക് ഇല്ലായിരുന്നു. ഇത് തീയണയ്ക്കാനും ആളപായം ഇല്ലാതിരിക്കാനും ഏറെ സഹായകമായി. തീ പടരുന്നതറിഞ്ഞ ഡിവിഷൻ കൗൺസിലറാണ് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്. മാർക്കറ്റിലെ ഷോപ്പുകളിലേക്ക് തീ പടരാതെ ഫയർഫോഴ്‌സിന് തീയണയ്ക്കാനായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

2,554​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ്

തൃ​ശൂ​ർ​:​ 2,554​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ചു.​ ​കൂ​ടാ​തെ​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ചി​കി​ത്സ​യി​ലു​ള്ള​ 748​ ​പേ​രും​ ​വീ​ട്ടു​ ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ 36,689​ ​പേ​രും​ ​ചേ​ർ​ന്ന് 39,991​ ​പേ​രാ​ണ് ​ആ​കെ​ ​രോ​ഗ​ബാ​ധി​ത​രാ​യ​ത്.​ 3,982​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​ഇ​തു​വ​രെ​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 6,49,073​ ​ആ​ണ്.​ 6,05,002​ ​പേ​രാ​ണ് ​ആ​കെ​ ​രോ​ഗ​മു​ക്ത​രാ​യ​ത്.​ ​ഞാ​യ​റാ​ഴ്ച​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​ 2,523​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​നി​ല​വി​ൽ​ 31​ ​ക്ല​സ്റ്റ​റു​ക​ളാ​ണു​ള്ള​ത്.