
ഗുരുവായൂർ : ലോക്ഡൗൺ നിയന്ത്രണത്തിലും ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ വിവാഹത്തിരക്ക്. സമ്പൂർണ്ണ ലോക്ഡൗൺ ദിനമായ ഇന്നലെ ക്ഷേത്രസന്നിധിയിൽ 154 വിവാഹം നടന്നു. 184 വിവാഹങ്ങളാണ് ഇന്നലത്തേക്ക് ബുക്ക് ചെയ്തിരുന്നത്. ഇതിൽ 30 വിവാഹസംഘമെത്തിയില്ല. പുലർച്ചെ അഞ്ച് മുതൽ ആരംഭിച്ച താലികെട്ട് ഉച്ചപൂജ കഴിഞ്ഞ് നടയടക്കുന്നതുവരെ തുടർന്നു. രാവിലെ 8.30 ന് ശേഷമായിരുന്നു വിവാഹം കൂടുതലും. തിരക്കിനനുസരിച്ച് ക്ഷേത്ര നടപ്പന്തലിലെ മൂന്ന് മണ്ഡപങ്ങളിലായാണ് വിവാഹം നടന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി ഫോട്ടോഗ്രാഫർമാരടക്കം 12 പേർക്കാണ് വിവാഹമണ്ഡപത്തിനടുത്തേക്ക് പ്രവേശനം നൽകിയത്. താലികെട്ട് കഴിഞ്ഞ വിവാഹ സംഘങ്ങളെ ക്ഷേത്രപരിസരത്ത് തങ്ങാൻ അനുവദിച്ചില്ല. ദർശനത്തിന് ഭക്തർ കുറവായിരുന്നു.