ഗുരുവായൂർ സാന്ദീപനി സേവാസമിതി ജോയിന്റ് സെക്രട്ടറി ഗോപാലകൃഷ്ണൻ വീടിന്റെ കല്ലിടൽ ചടങ്ങ് നിർവഹിക്കുന്നു.
ചാവക്കാട്: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലുൾപ്പെടുത്തി ഒരുമനയൂർ സേവാഭാരതിയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന വീടിന്റെ കല്ലിടൽ ചടങ്ങ് ഗുരുവായൂർ സാന്ദീപനി സേവാസമിതി ജോയിന്റ് സെക്രട്ടറി ഗോപാലകൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ ഒരുമനയൂർ സേവാഭാരതി പ്രസിഡന്റ് പി.ടി. വേലായുധൻ, സെക്രട്ടറി പി.കെ. നന്ദകുമാർ, ട്രഷറർ സി.വി. രാജൻ, ബി.ജെ.പി ഒ.ബി.സി മോർച്ച ഐ.ടി സെൽ സ്റ്റേറ്റ് കോ-കൺവീനർ അൻമോൽ മോത്തി, ബി.ജെ.പി ചാവക്കാട് മണ്ഡലം വൈസ് പ്രസിഡന്റ് സിന്ധു അശോകൻ, ബി.ജെ.പി ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് രജനി സുരേഷ്, സെക്രട്ടറി വിനീത് ഒരുമനയൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.