ചാവക്കാട്: മണത്തലയിൽ നിയന്ത്രണം വിട്ട് പള്ളി മതിലിലിടിച്ച് കാർ തലകീഴായി മറിഞ്ഞു. സ്ത്രീ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. കൊല്ലം സ്വദേശികളായ വിപിൻ, ജിനി എന്നിവർക്കാണ് പരിക്കേറ്റത്. കണ്ണൂരിൽ നിന്നും കൊല്ലത്തേക്ക് പോകുന്നതിനിടയിൽ ഇന്നലെ പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. നാലുപേരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗത തടസം നേരിട്ടു. ചാവക്കാട് പൊലീസും ഹൈവേ പൊലീസും നാട്ടുകാരും ചേർന്ന് കാർ നീക്കം ചെയ്ത് ഗതാഗത തടസം മാറ്റി.