ഗുരുവായൂർ: ഗുരുവായൂർ നഗരസഭ വാർഡ് 15 മമ്മിയൂരിനെ സമ്പൂർണ ശുചിത്വ വാർഡായി പ്രഖ്യാപിച്ചു. വാർഡിലെ എല്ലാ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണ ഉപകരണങ്ങൾ ലഭ്യമാക്കിക്കൊണ്ടാണ് പദവി നേടിയത്. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ശുചിത്വ വാർഡ് പ്രഖ്യാപനം നടത്തി. വാർഡ് കൗൺസിലർ രേണുക ശങ്കർ അദ്ധ്യക്ഷയായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്. മനോജ്, പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ, മുൻ കൗൺസിലർ അനിൽ കുമാർ ചിറയ്ക്കൽ, അരവിന്ദൻ പല്ലത്ത്, മോഹൻദാസ് ചേലനാട്ട്, നഗരസഭ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.