മറ്റത്തൂർ: ശുദ്ധജലത്തിൽ സംയോജിത കൂട് മത്സ്യക്കൃഷിയുടെ വിത്തിറക്കൽ മൂലംകുടത്ത് നടത്തി. കേരള കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് ടി.എ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി.ബി, കേരള കർഷക സംഘം മറ്റത്തൂർ മേഖലാ സെക്രട്ടറി പി.എസ്. പ്രശാന്ത്, വൈസ് പ്രസിഡന്റ് ഗോപി കുണ്ടനി, സി.സി. ബിജു തുടങ്ങിയവർ പങ്കെടുത്തു.