ചാലക്കുടി: കൊന്നക്കുഴി വിരിപ്പാറയിൽ മ്ലാവിനെ ചത്ത നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയില്ലെങ്കിലും പ്രദേശം വലപാലകരുടെ നിരീക്ഷണത്തിലാണ്. പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണ് മരണമെന്ന അഭ്യൂഹമാണ് ഉദ്യോഗസ്ഥരുടെ ജാഗ്രതയ്ക്ക് കാരണം. എന്നാൽ വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാം നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. ഇര പിടിക്കുന്നതിനിയിൽ പരുക്ക് പറ്റിയതാകാമെന്നാണ് നിഗമനം. രണ്ടു വയസ് പ്രായമുള്ള ആൺ മ്ലാവാണ് ചത്തത്.