obituary

ചാവക്കാട്: പുന്നയൂര്‍ നാലപ്പാട് റോഡില്‍ പരേതനായ മുതലക്കുളങ്ങര മുഹമ്മദ് മകന്‍ തടത്തില്‍ യൂസഫ് ഹാജി (75) നിര്യാതനായി. ദീര്‍ഘകാലം പിലാക്കാട്ടയില്‍ മഹല്ല് സെക്രട്ടറി, വടക്കേകാട് റേഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ട്രഷറര്‍, എസ്.വൈ.എസ് വടക്കേകാട് മേഖല പ്രസിഡന്റ്, മദ്രസ മാനേജ്മെന്റ് വടക്കേകാട് റേഞ്ച് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: റംല. മക്കൾ: ഷൈമ, ഷെയ്‌ന, ഷമീല. ഖബറടക്കം നടത്തി.