മേലൂർ: പൂലാനി-പുഷ്പഗിരി റോഡിൽ വാഹനാപകടങ്ങൾ നിത്യ സംഭവമാകുന്നു. ബൈക്കുകളാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. നവീകരണത്തിന്റെ ഭാഗമായി പൂലാനി റോഡിൽ വാഹന ഗതാഗതമില്ല. ഇതുമൂലം പുഷ്പഗിരി-പൂലാനി റോഡിലൂടെയാണ് ബസ്സുകളടക്കം കടന്നു പോകുന്നത്. അമിത വേഗവും വാഹനങ്ങളുടെ എണ്ണക്കൂടുതലുമാണ് അപകടങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. പ്രസ്തുത റോഡിലെ അപകടങ്ങൾ തടയുന്നതിന് അടിയന്തര നടപടികൾ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.