alpha
ആൽഫ പാലിയേറ്റീവ് കെയറിന്റെ സൗജന്യ വാക്‌സിനേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്ത കോർപറേഷൻ മേയർ എം.കെ. വർഗീസ് വാക്‌സിനെടുക്കുന്നു.

തൃശൂർ: ആൽഫ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിലുള്ള സൗജന്യ വാക്‌സിനേഷൻ ക്യാമ്പിന് തുടക്കമായി. തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. 8, 9 തീയതികളിൽ രാവിലെ 8 മുതൽ വൈകീട്ട് 4 വരെ തൃശൂർ ടൗൺ ഹാളിൽ ആൽഫ തൃശൂർ ലിങ്ക് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ വാക്‌സിനേഷൻ (കോവിഷീൽഡ്) ക്യാമ്പ് നടക്കും. ആൽഫ തൃശൂർ ലിങ്ക് സെന്റർ പ്രസിഡന്റ് തോമസ് തോലത്ത് അദ്ധ്യക്ഷനായി. ആൽഫ രക്ഷാധികാരി ഡോ. ടി.എ. സുന്ദർമേനോൻ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ റെജി ജോയ്, സാറാമ്മ റോബ്‌സൺ എന്നിവർ മുഖ്യാതിഥികളായി. ആൽഫ കമ്മ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ, പി.ആർ.ഒ താഹിറ മുജീബ് എന്നിവർ സംസാരിച്ചു.