school

തൃശൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് താത്കാലികമായി അടച്ച സ്‌കൂളുകൾ തുറന്നെങ്കിലും കൊവിഡ് ക്ലസ്റ്ററുകളായ 12 സ്‌കൂളുകൾ ഇന്നലെ തുറക്കാനായില്ല. കുട്ടികൾക്കും അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും കൊവിഡ് ബാധിച്ചതിനാലാണ് ഈ സ്‌കൂളുകൾ തുറക്കാനാവാതെ പോയത്. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതൽ സ്‌കൂൾ അടച്ചത്. ഇരിങ്ങാലക്കുടയിൽ ഏഴ് സ്‌കൂൾ അടച്ചപ്പോൾ തൃശൂരിൽ അഞ്ച് സ്‌കൂളാണ് തുറക്കാനാകാഞ്ഞത്. ചാവക്കാട് വിദ്യാഭ്യാസ ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു. തിങ്കളാഴ്ച പത്താം ക്ലാസിൽ 63.30 ശതമാനം കുട്ടികളാണ് ഹാജരായത്. മൊത്തം പത്താം ക്ലാസ് കുട്ടികൾ 36,394 പേരാണ്. ഇതിൽ 23,040 കുട്ടികളാണ് ഹാജരായത്. ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ 9,748 കുട്ടികളും തൃശൂരിൽ 7,006 പേരും ഇരിങ്ങാലക്കുടയിൽ 6,286 വിദ്യാർത്ഥികളുമാണ് വന്നത്.

649 കുട്ടികൾ കൊവിഡ് പിടിയിൽ

649 കുട്ടികളും 421 അദ്ധ്യാപകരും 50 അനദ്ധ്യാപകരുമാണ് നിലവിൽ കൊവിഡ് ബാധിതരായി കഴിയുന്നത്. തൃശൂർ വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതൽ. 649 കുട്ടികളിൽ 409 പേരും തൃശൂരിൽ നിന്നുള്ളവരാണ്. 226 അദ്ധ്യാപകരാണ് തൃശൂരിൽ ചികിത്സയിലുള്ളത്. 50ൽ 17 അനദ്ധ്യാപകരും തൃശൂരിൽ നിന്നു തന്നെ.

54,322 പേർക്ക് വാക്‌സിൻ

2007ന് മുമ്പ് ജനിച്ച 54,322 കുട്ടികൾ കൊവിഡ് വാക്‌സിൻ എടുത്തു. 98.65 ശതമാനം സ്‌കൂൾ കുട്ടികൾ വാക്‌സിൻ സ്വീകരിച്ചു. 19,294 കുട്ടികളുളള തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ വാക്‌സിൻ എടുത്തത് 19,120 പേരാണ്. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ 15,607 വിദ്യാർത്ഥികളാണ് വാക്‌സിനെടുത്തത്. ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ 19,595 വിദ്യാർത്ഥികളാണ് വാക്‌സിനെടുത്തത്.


ഫെബ്രുവരി 14നാണ് ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ തുറന്നു പ്രവർത്തനമാരംഭിക്കുന്നത്. നവംബർ ഒന്നിന് തുറക്കുകയും വീണ്ടും അടക്കുകയും ചെയ്ത വിദ്യാലയങ്ങൾ ഫെബ്രുവരി 14 ന് തുറക്കുമ്പോൾ, ആവശ്യമായ എല്ലാ മുന്നൊരുക്കവും നടത്താൻ വിദ്യാഭ്യാസ വകുപ്പിലെ മുഴുവൻ പേർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

ടി.വി.മദനമോഹനൻ
വിദ്യാഭ്യാസ ഉപഡയറക്ടർ

1,780​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ്

തൃ​ശൂ​ർ​ ​:​ 1,780​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ചു.​ ​കൂ​ടാ​തെ​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​നി​ല​വി​ൽ​ ​ചി​കി​ത്സ​യി​ലു​ള്ള​ 754​ ​പേ​രും​ ​വീ​ട്ടു​ ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ 32,093​ ​പേ​രും​ ​ചേ​ർ​ന്ന് 34,627​ ​പേ​രാ​ണ് ​ജി​ല്ല​യി​ൽ​ ​ആ​കെ​ ​രോ​ഗ​ബാ​ധി​ത​രാ​യ​ത്.​ 7,038​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 6,50,853​ ​ആ​ണ്.​ 6,12,040​ ​പേ​രാ​ണ് ​ആ​കെ​ ​രോ​ഗ​മു​ക്ത​രാ​യ​ത്.