കൊടുങ്ങല്ലൂർ: എടവിലങ്ങ് ക്ഷേത്രത്തിലെ കാൽ കഴുകി ചൂട്ടിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ അടക്കമുള്ള വിവിധ സംഘടനകൾ ചേർന്ന് സംഘടിപ്പിച്ച നവോത്ഥാന പദയാത്രയിലെ അംഗങ്ങൾക്ക് ദാഹജലം നൽകാൻ തുനിഞ്ഞ കുഞ്ഞയിനി ശാഖയിൽ അതിക്രമിച്ചു കയറി അക്രമമുണ്ടാക്കിയ സംഘപരിവാർ അംഗങ്ങളുടെ നടപടിയിൽ യോഗം കൊടുങ്ങല്ലൂർ യൂണിയൻ കൗൺസിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഓഫീസിലുണ്ടായിരുന്ന സ്ത്രീകൾ അടക്കമുള്ള ശാഖാപ്രവർത്തകരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ആക്രമികൾക്കെതിരെ ശക്തമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് യോഗം അധികാരികളോട് ആവശ്യപ്പെട്ടു. ഇനിയും അക്രമങ്ങൾക്ക് മുതിരുകയാണെങ്കിൽ യൂണിയന് കീഴിലുള്ള മുഴുവൻ ശാഖാംഗങ്ങളെയും പങ്കെടുപ്പിച്ച് ശക്തമായ പ്രതിഷേധ സമരങ്ങളുമായി രംഗത്ത് വരുമെന്ന് യൂണിയൻ പ്രസിഡന്റ് ഉമേഷ് ചള്ളിയിൽ, സെക്രട്ടറി പി.കെ രവീന്ദ്രൻ എന്നിവർ പറഞ്ഞു.