udgadanam

കൊടകര പഞ്ചായത്തുതല സ്ത്രീ ശാക്തീകരണ പരിപാടികളുടെ ഉദ്ഘാടനം തൃശൂർ റൂറൽ വനിതാസെൽ എസ്.ഐ എൻ.എ. വിനയ നിർവഹിക്കുന്നു.

കൊടകര: കൊടകരയിലെ കളിക്കളങ്ങളിൽ നിന്നും ഇനി പെൺ ശബ്ദങ്ങൾ ഉയരും. അവരെ ശാരീരികവും മാനസികവുമായി പ്രോത്സാഹിപ്പിച്ച് മാനസിക സമ്മർദ്ദം കുറയ്ക്കാനായുള്ള കൂട്ടായ്മക്ക് തുടക്കമായി. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനുവേണ്ടി വീട്ടമ്മമാർക്കും കുട്ടികൾക്കും ബാസ്‌കറ്റ് ബാൾ, ക്രിക്കറ്റ്, ഫുട്ബാൾ, വോളിബാൾ തുടങ്ങിയവയിൽ പരിശീലനം നൽകി കായിക വിനോദത്തിലൂടെ സ്ത്രീ ശക്തീകരണം എന്ന ലക്ഷ്യത്തിൽ എത്താൻ കൊടകര പഞ്ചായത്തും വിംഗ്‌സ് കേരളയുമാണ് അവസരം ഒരുക്കുന്നത്.
ഇതിന് മുന്നോടിയായി കൊടകര പഞ്ചായത്ത് ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി അങ്കണവാടികളിൽ സ്ഥാപിക്കുന്ന പരാതിപ്പെട്ടികളുടെയും കൊടകര പഞ്ചായത്തുതല സ്ത്രീ ശക്തീകരണ പരിപാടികളുടെയും ഉദ്ഘാടനം തൃശൂർ റൂറൽ വനിതാസെൽ എസ്.ഐ എൻ.എ. വിനയ നിർവഹിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ, വിംഗ്‌സ് കേരളയുടെ കൊടകരയിലെ കോ-ഓർഡിനേറ്ററായ കൊടകര ജനമൈത്രി സ്റ്റേഷനിലെ പൊലിസ് ഓഫീസർ വി.എസ്. ജ്യോതിലക്ഷ്മി, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.