തിരുവത്ര ചീനിച്ചുവട് ഷാർപ്പ് ലൈൻ ക്ലബിന്റെ നേതൃത്വത്തിലുള്ള കുടിവെള്ള വിതരണം ചാവക്കാട് നഗരസഭാ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു.
ചാവക്കാട്: തിരുവത്ര ചീനിച്ചുവട് ഷാർപ്പ് ലൈൻ ക്ലബിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണത്തിന് തുടക്കമായി. ചാവക്കാട് നഗരസഭാ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ ഒന്നാം വാർഡ് കൗൺസിലർ ഉമ്മു റഹ്മത്ത്, ഷാർപ്പ് ലൈൻ വൈസ് പ്രസിഡന്റ് കെ.ഷാഹു, സെക്രട്ടറി മേത്തി അബ്ദുറസാഖ്, ട്രഷറർ മേത്തി മുസ്തഫ, ഷാർപ്പ് ലൈൻ പ്രവാസി മെമ്പർ കെ.എസ്. ബദറു എന്നിവർ സംസാരിച്ചു.