ചാവക്കാട്: കടപ്പുറം ഗ്രാമ പഞ്ചായത്ത് മാട്ടുമ്മൽ അഞ്ചാം വാർഡിൽ അനധികൃതമായി ഭൂമി നികത്തുന്നുണ്ടെന്ന നാടുകാരുടെ പരാതിയെ തുടർന്ന് വാർഡ് മെമ്പർ ബോഷി ചാണാശ്ശേരിയുടെ നേതൃത്വത്തിൽ ഭൂമി നികത്താനെത്തിയ ജെ.സി.ബിയും വാഹനങ്ങളും ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന ഇത്തരത്തിലുള്ള നടപടി ജനങ്ങൾക്ക് ദ്രോഹം ചെയ്യുമെന്ന് നാട്ടുകാരും പറഞ്ഞു. തുടർന്ന് പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. ബി.ജെ.പി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഗണേഷ് ശിവജി, യുവമോർച്ച ചാവക്കാട് മണ്ഡലം പ്രസിഡന്റ് പ്രസന്നൻ വലിയ പറമ്പിൽ എന്നിവർ നേതൃത്വം നൽകി.