raktha-anali

തളിക്കുളം അനിമൽ കെയർ സൊസൈറ്റിയിൽ നിന്ന് വിദഗ്ദ്ധരെത്തി വല മുറിച്ചുമാറ്റി പാമ്പിനെ പിടികൂടുന്നു.

ചാവക്കാട്: ഒരുമനയൂർ ഓവുപാലത്ത് വലയിൽ കുടുങ്ങിയ ചോര അണലിയെ കണ്ടെത്തി. മൂന്നാംകല്ല് പെട്രോൾ പമ്പിന് സമീപം രായമരയ്ക്കാർ റഷീദിന്റെ വീട്ടിലെ പ്രാവ് കൂടുകൾക്കിടയിലെ വലയിലാണ് പാമ്പ് കുടുങ്ങിയത്. ഇന്നലെ രാവിലെ 10.30 നായിരുന്നു സംഭവം. വാർഡ് മെമ്പർ ബിന്ദു ചന്ദ്രൻ അനിമൽ സ്‌ക്വാഡിനെ വിവരമറിയിച്ചതിനെ തുടർന്ന് തളിക്കുളം അനിമൽ കെയർ സൊസൈറ്റിയിൽ നിന്ന് വിദഗ്ദ്ധരെത്തി വല മുറിച്ചുമാറ്റി പാമ്പിനെ പിടികൂടി. പീച്ചിയിലെ വനത്തിൽ കൊണ്ടുപോയി പാമ്പിനെ തുറന്നുവിട്ടു.