തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ മഹാശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ലക്ഷാർച്ചനാ യജ്ഞം, നൃത്ത സംഗീതോത്സവം, നൃത്താഞ്ജലി എന്നീ പരിപാടികളുടെ നിർവഹണ സമിതി ഓഫീസ്, സംഭാവന കൗണ്ടർ എന്നിവയുടെ ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ നിർവഹിച്ചു. ആദ്യകൂപ്പൺ ദേവസ്വം മെമ്പർ എം.ജി. നാരായണൻ കൺവീനർ പി.ശശിധരന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ജി.കൃഷ്ണൻ, സമിതി സെക്രട്ടറി ടി.ആർ. ഹരിഹരൻ, ദേവസ്വം അസി. കമ്മിഷണർ എം.ജി. ജഗദീഷ്, സമിതി പ്രസിഡന്റ് പി. പങ്കജാക്ഷൻ, ദേവസ്വം മാനേജർ പി. കൃഷ്ണകുമാർ, എം. ശ്രീകുമാർ എന്നിവർ പങ്കെടുത്തു. ഫെബ്രുവരി 21 മുതൽ മാർച്ച് 1 വരെ നൃത്ത സംഗീതോത്സവവും 26, 27, 28 തീയതികളിൽ ലക്ഷാർച്ചനാ യജ്ഞവും 26, 27 തീയതികളിൽ നൃത്താഞ്ജലിയും ഉണ്ടായിരിക്കും.