ചാവക്കാട്: കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മകര ഭരണി മഹോത്സവം ഇന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷിക്കും. രാവിലെ മുതൽ വിശേഷാൽ പൂജകൾ ഉണ്ടാകും. ക്ഷേത്രം മേൽശാന്തി രാജൻ എമ്പ്രാന്തിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പൂജകൾ നടക്കും. ക്ഷേത്ര ഭരണസമിതി ചെയർമാൻ കവി രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരി, സെക്രട്ടറി അയിനിപുള്ളി ജയൻ, ജോയിന്റ് സെക്രട്ടറി കെ.എം. ഷാജി, ട്രഷറർ കെ.ബി. പ്രേമൻ എന്നിവർ നേതൃത്വം വഹിക്കും.