കുന്നംകുളം: വടുതലയിൽ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി പൈപ്പിടൽ നടപടികൾ ആരംഭിച്ചു. വടുതല, ഡോള നഗർ, ചക്കിത്തറ, ഉള്ളിശ്ശേരി മേഖലയിലെ നൂറോളം വീടുകളുടെ കുടിവെള്ള പ്രശ്‌നത്തിനാണ് ഇതിലൂടെ പരിഹാരമാകുന്നത്. എ.സി. മൊയ്തീൻ എം.എൽ.എയുടെ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ചാണ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ഒരു മാസത്തിനുള്ളിൽ ഇതിലൂടെ വീടുകളിലേക്ക് വെള്ളം നൽകാൻ കഴിയും. വാർഡ് കൗൺസിലർമാരായ ഷക്കീന മിൽസ, എ.എസ്. സുജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്. രണ്ട് പ്രദേശങ്ങളിലായി കുഴൽക്കിണർ കുത്തി രണ്ട് പമ്പ് ഹൗസുകളും 2000 മീറ്ററോളം പൈപ്പ് ലൈനും ഇട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പൈപ്പ് ഇടൽ ചൊവ്വാഴ്ചയോടെ പൂർത്തിയാകും.