കൊടകര: ആശാ വർക്കർമാർക്ക് പ്രതിമാസം 21,000 രൂപ അനുവദിക്കുക, കൊവിഡ് പ്രതിരോധത്തിലെ മുൻനിര പ്രവർത്തകരായ ആശാവർക്കർമാർക്ക് സുരക്ഷയും ഇൻഷ്വറൻസും ഉറപ്പാക്കുക, ആരോഗ്യ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊടകര കുടുംബാരോഗ്യ കേന്ദ്രത്തിന് കൊടകര പഞ്ചായത്ത് ആശാ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) കൊടകര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. സി.ഐ.ടി.യു കൊടകര ഏരിയാ സെക്രട്ടറി പി.ആർ. പ്രസാദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രഭ രാജീവ് അദ്ധ്യക്ഷയായി. കൊടകര
ഏരിയാ പ്രസിഡന്റ് മോളി ജോൺസൻ, സീമ രാജേഷ് എന്നിവർ സംസാരിച്ചു.
പുതുക്കാട്: താലൂക്ക് ആശുപത്രിയുടെ മുന്നിൽ സി.ഐ.ടി.യു കൊടകര ഏരിയ പ്രസിഡന്റ് എ.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുണിയൻ കൊടകര ഏരിയ പ്രസിഡന്റ്, ലിസി പോൾ അദ്ധ്യക്ഷയായി. സി.ഐ.ടി.യു കൊടകര ഏരിയ ട്രഷറർ എം.എ. ഫ്രാൻസിസ്, യൂണിയൻ കൊടകര ഏരിയ സെക്രട്ടറി സുജാത ഷാജി, ശോഭ സുരേഷ് ബാബു എന്നിവർ സംസാരിച്ചു.