ചാലക്കുടി: വനംവകുപ്പ് അധികാരികളുടെ അനാസ്ഥയെ തുടർന്നാണ് അതിരപ്പിള്ളി കണ്ണൻകുഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ബാലിക മരിച്ചതെന്ന് ആരോപിച്ച് കർഷക മോർച്ചയുടെ നേതൃത്വത്തിൽ ചാലക്കുടി ഡി.എഫ്.ഒ ഓഫീസ് മാർച്ച് നടത്തി. ഉപരോധ സമരം ജില്ലാ സെക്രട്ടറി വി.കെ. മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. അജയകുമാർ അദ്ധ്യക്ഷനായി. കർഷകമോർച്ച ജില്ലാ ഭാരവാഹികളായ സി.എസ്. സുനിൽ, രാജേഷ് പിഷാരിക്കൽ, അഭിലാഷ് കണ്ടാരത്തറ, രജത് നാരായണൻ, എസ്.സി. മോർച്ച ജില്ലാ ജന.സെക്രട്ടറി വി.സി.സിജു, ബി.ജെ.പി മണ്ഡലം ഭാരവാഹികളായ ഗിരീഷ് കോടശ്ശേരി, പി.ടി. ജോസ്, ഇന്ദു ഷൺമുഖൻ, വിപിൻ വർഗീസ്, അമ്പാടി ഉണ്ണിക്കൃഷ്ണൻ, സന്തോഷ് കുണ്ടുവാറ, മുനിസിപ്പൽ ഭാരവാഹികളായ കെ.പി. ജോണി, കെ.ബി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. മലയോര പ്രദേശമായ അതിരപ്പിള്ളി മേഖലയിൽ നിന്ന് ആംബുലൻസ് സർവീസ് ആരംഭിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാരും വനംവകുപ്പും ഉറക്കം നടിക്കുകയാണെന്നും കർഷകമോർച്ച ആരോപിച്ചു.