വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് സംഘടിപ്പിക്കാറുള്ള പൂരം പ്രദർശനം കൊവിഡ് പശ്ചാത്തലത്തിൽ വേണ്ടെന്ന് വച്ചതായി സംഘാടകർ അറിയിച്ചു. കൊവിഡ് മൂലം കഴിഞ്ഞ വർഷവും പ്രദർശനം നടത്താൻ കഴിഞ്ഞിരുന്നില്ല. ഈ വർഷം പ്രദർശനം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിനായി പുതിയ സ്ഥലം കണ്ടെത്തിയതായും നഗരസഭ അറിയിച്ചിരുന്നു.