ചാലക്കുടി: നഗരസഭയിലെ വി.ആർ. പുരം നഗര കുടുംബാരോഗ്യ കേന്ദ്രത്തിന് മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് അവാർഡ് പ്രഖ്യാപിച്ചത്. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് ലഭിക്കുക. 2015 ൽ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രമായാണ് വി.ആർ. പുരത്ത് ഇതിന്റെ തുടക്കം. കഴിഞ്ഞവർഷം നഗര കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. നഗരസഭയിലെ പടിഞ്ഞാറാൻ മേഖലയിലെ ആറ് വാർഡുകളിലുള്ള ജനങ്ങളാണ് ഈ ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നത്. ആളൂർ പഞ്ചായത്തിലെ സമീപ വാർഡുകാരും ഇവിടെയെത്തുന്നുണ്ട്.