നന്തിപുലം: സി.പി.എമ്മിന്റെ നേതൃത്വത്തിൽ വിഷുവിന് വിഷരഹിത പച്ചക്കറി കാമ്പയിന്റെ ഭാഗമായി നടത്തുന്ന സംയോജിത കൃഷിയുടെ കൊടകര ഏരിയാതല ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഏരിയ സെക്രട്ടറി പി.കെ. ശിവരാമൻ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ടി.എ.രാമകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ജെ. ഡിക്‌സൺ, പി.കെ. കൃഷ്ണൻകുട്ടി, പി.ആർ. പ്രസാദൻ, എം.ആർ. രഞ്ജിത്ത്, എം.വി. സതീഷ് ബാബു, പി.കെ. വിനോദൻ, എ.ജി. രാധാമണി, ഡി.വൈ.എഫ്.ഐ കൊടകര ബ്ലോക്ക് പ്രസിഡന്റ് പി.എൻ.വിഷ്ണു, എസ്.എഫ്.ഐ കൊടകര ഏരിയ സെക്രട്ടറി സി.കെ. ശ്രീജിത്ത്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, ലോക്കൽ സെക്രട്ടറി ബെന്നി ചാക്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു. ഒരു ഏക്കർ സ്ഥലത്താണ് കൃഷി ഇറക്കുന്നത്.