മാള: അന്നമനട പഞ്ചായത്തിൽ ഡിജിറ്റൽ റഫറൻസ് ലൈബ്രറി ആരംഭിക്കുന്നു. ജനകീയാസൂത്രണ പദ്ധതിയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് ലൈബ്രറി ആരംഭിക്കുന്നത്.
2021- 22 വാർഷിക പദ്ധതിയിൽ പഞ്ചായത്തിലെ ഗ്രാമീണ വായനശാലകൾക്കായി 40 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഡിജിറ്റൽ വായനയും റഫറൻസും ഉപയോഗിക്കുന്നതിനോടൊപ്പം വിദേശ സർവകലാശാലയിലുള്ള പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധരുമായി സംവദിക്കാനും ഡിജിറ്റൽ റഫറൻസ് ലൈബ്രറിയിലൂടെ സാധിക്കും.
ലൈബ്രററിയുടെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടെസി ടൈറ്റസ്, ടി.കെ. സതീശൻ, കെ.എ. ബൈജു, ഷീജ നസീർ എന്നിവർ സംസാരിച്ചു.