കൊടുങ്ങല്ലൂർ: ചന്തപ്പുര - കോട്ടപ്പുറം ബൈപാസിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ എൽ.ഡി.എഫ് മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൗൺസിലർമാർ പടാകുളം സിഗ്‌നലിൽ ധർണ നടത്തും. വൈകിട്ട് 5ന് ആരംഭിക്കുന്ന സമരം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ദേശീയ പാത അതോറിറ്റി തെരുവ് വിളക്ക് സ്ഥാപിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് എൽ.ഡി.എഫ് മുൻസിപ്പൽ കമ്മിറ്റി പ്രക്ഷോഭം ആരംഭിക്കുന്നതെന്നും മുൻസിപ്പൽ എൽ.ഡി.എഫ് ചെയർമാൻ കെ.ആർ. ജൈത്രൻ, കൺവീനർ സി.കെ. രാമനാഥൻ എന്നിവർ വ്യക്തമാക്കി.