ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ചു നടക്കുന്ന കൊടിയേറ്റ് ചടങ്ങിന് കൊവിഡ് മാനദണ്ഡം പാലിച്ചും ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം അനുസരിച്ചും ഭക്തജനങ്ങളെ പ്രവേശിപ്പിക്കും. ദേവസ്വം ഭരണസമിതിയുടെയും ദേവസ്വത്തിലെ വിവിധ വകുപ്പ് മേധാവികളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. ഈ മാസം 14 നാണ് കൊടിയേറ്റ്. 23ന് സമാപിക്കും. ആറാട്ട്, ഓട്ടപ്രദക്ഷിണം എന്നിവ ചടങ്ങ് മാത്രമായിട്ടാകും നടത്തുക.