foto
ബിന്ദു കാട്ടുങ്ങൽ.

നടത്തറ: കോൺഗ്രസ് നടത്തറ മണ്ഡലം പ്രസിഡന്റായി ബിന്ദു കാട്ടുങ്ങലിനെ നിയമിച്ചു. കെ.പി.സി.സി തീരുമാനപ്രകാരം ഒരു നിയോജക മണ്ഡലത്തിൽ ഒരു വനിതാ പ്രസിഡന്റ് നിർബന്ധമാക്കിയിരുന്നു. ജില്ലയിലെ ആദ്യ വനിതാ മണ്ഡലം പ്രസിഡന്റായാണ് ബിന്ദു കാട്ടുങ്ങലിനെ ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ ജോസ് വള്ളൂർ നോമിനേറ്റ് ചെയ്തത്. രണ്ടുതവണ പഞ്ചായത്ത് പ്രസിഡന്റ്, മഹിളാ കോൺഗ്രസ് ഒല്ലൂർ നിയോജകമണ്ഡലം പ്രസിഡന്റ്, പണാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുള്ള ബിന്ദു കാട്ടുങ്ങൽ നിലവിൽ നടത്തറ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവാണ്.