തൃപ്രയാർ: കുട്ടികളിൽ ആത്മവിശ്വാസവും ആദ്ധ്യാത്മികതയും വർദ്ധിപ്പിക്കാനായി സ്കൂളുകളിൽ നടപ്പിലാക്കുന്ന നാട്യയോഗ പരിശീലന പരിപാടി നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. ആദ്യമായി കേരളത്തിലെ 10 സ്കൂളുകളിൽ നടപ്പിലാക്കിയ പ്രൊജക്ടിനാണ് നാട്ടിക എസ്.എൻ ട്രസ്റ്റ് വേദിയായത്. അദ്ധ്യാപിക ശലഭ ജ്യോതിഷ് പരിശീലനത്തിന് നേതൃത്വം നൽകി.