1
ബി.ജെ.പി ഉപവാസ സമരം മദ്ധ്യമേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമസ് ഉദ്ഘാടനം ചെയ്യുന്നു.

മാള: പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഇടതുപക്ഷ ഭരണസമിതി തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് ബി.ജെ.പി അഷ്ട്ടമിച്ചിറ ഏരിയ കമ്മിറ്റിയുടെയും മാള ഏരിയ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മാള ടൗണിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. ബി.ജെ.പി അഷ്ട്ടമിച്ചിറ ഏരിയ പ്രസിഡന്റ് അഡ്വ. എൻ.ഡി. സുധീർ അദ്ധ്യക്ഷനായി. ബി.ജെ.പി മദ്ധ്യമേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ് ഉദ്ഘാടനം ചെയ്തു. മാള മണ്ഡലം പ്രസിഡന്റ് കെ.എസ്. അനൂപ്, ന്യൂനപക്ഷ മോർച്ച സംസ്ഥാന ജന. സെക്രട്ടറി ജോസഫ് പടമാടൻ, കെ.കെ. അജയകുമാർ, എം.യു. ബിനിൽ, സുനിൽ വർമ്മ, ദേവസിക്കുട്ടി, ജോയ് മാതിരപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനം ബി.ജെ.പി ജില്ലാ സെൽ കോ- ഓർഡിനേറ്റർ പി.എസ്. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.