കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്ത് 5, 6 വാർഡുകളിൽ തെരുവുനായ ശല്യം രൂക്ഷമെന്ന് പരാതി. സ്‌കൂളിൽ പോകുന്ന കുട്ടികളെയും, വഴിയാത്രക്കാരെയും നായ്ക്കൾ ഉപദ്രവിക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടുത്തെ വീടുകളിൽ നിന്ന് കോഴികളെയും ആടുകളെയും തെരുവുനായ കടിച്ചുകൊന്നുവെന്ന് ഉടമകൾ പറഞ്ഞു. തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 50 ഓളം പേർ ഒപ്പിട്ട പരാതി എടത്തിരുത്തി പഞ്ചായത്ത് അധികൃതർക്ക് നൽകി. രണ്ടാഴ്ചയ്ക്ക് മുമ്പ് എടത്തിരുത്തി പഞ്ചായത്തിലെ എട്ടാം വാർഡിലും തെരുവു നായ്ക്കളുടെ കടിയേറ്റ് നാലോളം പേർക്ക് പരിക്കേറ്റിരുന്നു.