പുതുക്കാട്: പെരുമറത്ത് വിഷ്ണുമായ സ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ തിറവെള്ളാട്ട് മഹോത്സവം 12 ന് ആഘോഷിക്കും. ശനിയാഴ്ച രാവിലെ 5ന് നടതുറക്കൽ, നിത്യപൂജ തുടർന്ന് ക്ഷേത്രാചാര ചടങ്ങുകൾ, തിറ മണ്ണാർക്ക് വരവേൽപ്പ്, രൂപക്കളമെഴുത്ത്, പറ നിറയ്ക്കൽ, ചെണ്ടമേളം, പഞ്ചവാദ്യം, നാദസ്വരം, തായമ്പക, ദീ പാരാധന, തിറയാട്ടം, കളത്തിൽ നൃത്തം, ഗുരുതി, കൽപ്പന, വിഷ്ണുമായ സ്വാമിയുടെയും കരിംക്കുട്ടി സ്വാമിയുടെയും ഭഗവതിയുടെയും നൃത്തം എന്നിവയാണ് പരിപാടികൾ.