കൊടുങ്ങല്ലൂർ: സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതി പ്രകാരം നടത്തുന്ന സംയോജിത കൃഷിക്ക് ഇന്ന് തുടക്കമാകും. ഏരിയയിലെ 11 ലോക്കൽ കേന്ദ്രങ്ങളിൽ വിത്തിറക്കലും ചെടി നടീലും ഉദ്ഘാടനം ചെയ്യും. ഏരിയ തല ഉദ്ഘാടനം ഇന്ന് രാവിലെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ചന്ദ്രശേഖരന്റെ കൃഷിയിടത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ നിർവഹിക്കും. ലോക്കൽ തല ഉദ്ഘാടനം വിവിധ കേന്ദ്രങ്ങളിൽ ഏരിയ കമ്മിറ്റി അംഗങ്ങൾ നിർവഹിക്കും. ഏരിയയിലെ 134 ബ്രാഞ്ചുകളിലും കൃഷിനടത്തും. ഒരു ബ്രാഞ്ചിൽ ചുരുങ്ങിയത് 50 സെന്റ് സ്ഥലത്ത് കൃഷി ചെയ്യും. തുടർന്ന് ഏപ്രിൽ മാസത്തിൽ പച്ചക്കറി വിപണന കേന്ദ്രങ്ങൾ തുറക്കും. ഓരോ പ്രദേശത്തും ജനങ്ങളെ കൃഷിയുമായി ബന്ധപ്പെടുത്തി കാർഷികോത്പാദനം വർദ്ധിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.