foto
പൊളിഞ്ഞ സ്സാബിന് സമീപത്ത് കൂടെ പോകുന്ന വാഹനം.

ഒല്ലൂർ: ഒല്ലൂർ സെന്ററിൽ ചതിക്കുഴികൾ നെഞ്ച് വിരിച്ച് നിൽക്കുമ്പോഴും കണ്ണ് തുറക്കാതെ അധികാരികൾ. ഒല്ലൂർ സെന്ററിൽ നിന്നും മരത്താക്കരയിലേക്ക് തിരിയുന്ന സ്ഥലത്താണ് കാനകൾക്ക് മീതെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകളുള്ളത്. സന്ധ്യയോടെ ഇരുട്ടാകുന്ന ഈ റൂട്ടിൽ ഇരുചക്രവാഹനങ്ങളടക്കം നിരവധിപേർ യാത്ര ചെയ്യുന്നു. നിരവധി ചെറുതും വലുതുമായ അപകടങ്ങളാണ് ഒരോ ദിവസവും ഇവിടെ നടക്കുന്നത്. എതിരെ വരുന്ന വാഹനത്തിന് പോകാൻ സൈഡ് ഒതുക്കുമ്പോഴാണ് ഇരുചക്ര, മുചക്ര വാഹനങ്ങൾ കുഴിയിൽപ്പെടുന്നത്. ഫുട്പാത്ത് വഴി നടക്കുന്ന യാത്രികരും ഈ ചതിക്കുഴിയിൽപെടുന്നത് സ്ഥിരം കാഴ്ചയാണ്.