kodiyettam

ചന്ദനക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കംകുറിച്ച് തന്ത്രി സി.കെ. നാരായണൻകുട്ടി കൊടിയേറ്റ് നടത്തുന്നു.

കോടശേരി: ചന്ദനക്കുന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി മഹോത്സവം തുടങ്ങി. ക്ഷേത്രം തന്ത്രി ചെമ്മാലിൽ നാരായണൻകുട്ടി കോടിയേറ്റ് നടത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഇത്തവണത്തെ ആഘോഷങ്ങൾ. വെള്ളിയാഴ്ച സർപ്പങ്ങൾക്ക് വിശേഷാൽ പൂജ, ശനിയാഴ്ച നവഗ്രഹ പൂജ എന്നിവ നടക്കും. ഞായറാഴ്ചയാണ് മഹോത്സവം. പറ നിറക്കൽ, മഹാ ഹിഡിംബ പൂജ, വിളക്കിനെഴുന്നള്ളിപ്പ് എന്നിവയാണ് പ്രധാന ചടങ്ങുകൾ. തിങ്കളാഴ്ചയിലെ ആറാട്ടോടുകൂടി ഉത്സവാഘോഷം സമാപിക്കും.