ചാലക്കുടി: പരിയാരം പഞ്ചായത്ത് ഓഫീസ് പരിസരത്ത് പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. കെട്ടിടത്തിന്റെ പിൻഭാഗത്ത് വലിയൊരു മൂർഖൻ പാമ്പാണ് പ്രത്യക്ഷപ്പെട്ടത്. ആളുകളെ കണ്ട പാമ്പ് പിന്നീട് തൊട്ടടുത്ത മാളത്തിലേയ്ക്ക് വലിഞ്ഞു. വിവരമറിഞ്ഞ് ഫോറസ്റ്റ് മൊബൈൽ സ്‌ക്വാഡ് അംഗങ്ങളെത്തി തെരച്ചിൽ നടത്തിയെങ്കിലും പ്രയോജമുണ്ടായില്ല.